കെ.എസ്.ആര്‍.ടി.സി ഡീസല്‍ പ്രതിസന്ധി രൂക്ഷം ; ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചു

.കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷമായിത്തുടരുന്നു. ഓര്‍ഡിനനറി സര്‍വീസുകള്‍ വെട്ടികുറച്ചു. സൂപ്പര്‍ക്ലാസുകള്‍ റിസര്‍വേഷനോടെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. പ്രതിസന്ധി പരിഹരിക്കാന്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

കെ എസ്ആര്‍ടിസി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസല്‍ ലഭ്യത കുറയാന്‍ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സര്‍വീസുകള്‍ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സിഎംഡി എടുത്തത്.

ഓര്‍ഡിനറി സര്‍വീസുകള്‍ ഇന്ന് 50 ശതമാനം വെട്ടികുറച്ചു. നാളെ 25 ശതമാനം മാത്രമായിരിക്കും നടത്തുക. ഞായറാഴ്ച ഓഡിറനറി സര്‍വീസുകള്‍ തീരെ നടത്തില്ല.തുടര്‍ന്ന് തിങ്കളാഴ്ച പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തും.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പരാമവധി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും.ഡീസല്‍ ഉപഭോഗം കിലോമീറ്റര്‍ ഓപറേഷന്‍ എന്നിവ കുറച്ച് വരുമാനമില്ലാത്ത സര്‍വീസുകള്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും ഒഴിവാക്കി നിലവിലെ അവസ്ഥയെ പ്രതിരോധിക്കാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം.