കോഴിക്കോട് മാവൂരില്‍ ആയിരത്തിലേറെ വീടുകളില്‍ വെള്ളം കയറി

കോഴിക്കോട് മാവൂര്‍, ചെറൂപ്പ, തെങ്ങിലക്കടവ്‌ പ്രദേശങ്ങളിലായി ആയിരത്തിലേറെ വീടുകളില്‍ വെള്ളം കയറി. ചാലിയാര്‍ കര കവിഞ്ഞ് ഇരുകരകളിലുമുള്ള വീടുകളെല്ലാം വെള്ളത്തിലായി.

ചാലിയാറിന് പുറമെ ചെറുപുഴ, ചാലിപ്പുഴ എന്നീ പുഴകളും കരകവിഞ്ഞു. വീടുകളില്‍ വെള്ളം കയറിയതോടെ കുറേ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. വലിയൊരു പങ്ക് ജനങ്ങള്‍ കുടുംബസമേതം ബന്ധുവീടുകളിലേക്കും മറ്റും മാറി.