ചെമ്മീൻ കറി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം; ഭക്ഷ്യവിഷബാധയെന്ന് സംശയം

ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. കോഴിക്കോട് നാദാപുരെ ചിയ്യൂർ കരിമ്പലം സ്വദേശി സുലൈഹയാണ് മരിച്ചത്. 44 വയസ്സായിരുന്നു വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്നാകാം ഭക്ഷ്യവിഷബാധയേറ്റെതെന്നാണ് സംശയം.

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോട്ട് കിട്ടിയതിനു ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുക.