കൊല്ലത്ത് യുവാവിന് പരസ്യമര്‍ദ്ധനം

 

സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചെന്നാരോപിച്ച് കൊല്ലത്ത് യുവാവിന് പരസ്യമര്‍ദ്ധനം .വിളിച്ചുവരുത്തി കാല് പിടിപ്പിച്ച ശേഷമാണ് യുവാവിനെ മര്‍ദിച്ചത്. വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൂയപ്പള്ളി സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞദിവസം ലേയ്‌സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊമ്പതുകാരനെ മദ്യപസംഘം തെങ്ങിന്‍ തോപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നു. കൊല്ലം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനാണ് മര്‍ദനമേറ്റത്.കടയില്‍ നിന്നും ചിപ്‌സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്‌സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്‌സ് നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു.