‘സ്ത്രീകളെ രണ്ടായി വലിച്ചു കീറണം, ജഡ്ജിമാര്‍ ശുംഭന്മാര്‍, മുഖ്യമന്ത്രിക്ക് 101 വെടിവഴിപാട് ‘; കൊല്ലം തുളസിയുടെ വിവാദ പ്രസംഗത്തിന്റെ പൂര്‍ണരൂപം

Gambinos Ad
ript>

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടനും ബിജെപി നേതാവുമായ കൊല്ലം തുളസി നടത്തിയ വിവാദ പ്രസംഗത്തിന്റെ പൂര്‍ണരൂപം

Gambinos Ad

 ജഡ്ജിമാര്‍  ശുംഭന്‍മാര്‍

‘ഈ പ്രതിഷേധം ഒരു ആവേശമല്ല ഒരു പടയൊരുക്കമായിട്ടാണ് ഞാന്‍ കാണുന്നത്. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും നാല് ജഡ്ജിമാര്‍ അയ്യപ്പ ഭക്തന്മാര്‍ക്കെതിരെയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കലിയുഗവരദനായ അയ്യപ്പന്‍ നമ്മുടെ സ്വകാര്യ വേദനയാണിപ്പോള്‍. അയ്യപ്പന്‍ നമ്മുടെ മാത്രം ദൈവമാണ്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന് നമ്മളെ അനുഗ്രഹിച്ച് രക്ഷിച്ചു കൊണ്ടിരിക്കുന്ന ഏകദൈവം അയ്യപ്പനാണ്. അയ്യപ്പ വിശ്വാസം ഇല്ലാത്ത ഒരാള്‍ ഈ കേരളഭൂമിയിലോ മറുനാട്ടിലോ ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മള്‍ എല്ലാം വിശ്വസിക്കുന്ന നമ്മുടെ ദൈവത്തെ കളങ്കപ്പെടുത്തുന്ന രീതിയില്‍ ഉള്ള പ്രവൃത്തികള്‍ ചില കുബുദ്ധികള്‍ ഇവിടെ നടന്നു കൊണ്ടിരിക്കുകയാണ്. ഞാനിതിനെ വിവരക്കേടെന്ന് പറയുന്നില്ല, അറിവുകേടെന്ന് പറയുന്നില്ല. നമുക്ക് ഇവര്‍ക്ക് വേണ്ടിയൊന്ന് പ്രാര്‍ത്ഥിക്കാം

സ്വാമി ശരണം ശരണമെന്റയ്യനെ… സ്വാമിയല്ലാതെ ശരണമില്ല…ഇങ്ങിനെ പതുക്കെ ചൊല്ലിയാല്‍ പോര, ഇതങ്ങ് കേള്‍ക്കണം ഡല്‍ഹിയില്‍, അങ്ങ് സുപ്രീംകോടതിയില്‍. സുപ്രീംകോടതിയിലെ നാല് ശുംഭന്‍മാര്‍ കേള്‍ക്കണം. ഇത് നമ്മുടെ മുഖ്യമന്ത്രി കേള്‍ക്കണം. നമ്മളെ ഇത്തരത്തിലാക്കിയ മുഖ്യമന്ത്രിയുടെ ചെവികളിലെത്തണം നമ്മുടെ ഈ ശബ്ദം കേട്ട് ആ ചെവി പൊട്ടിത്തെറിക്കണം.

നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് 101 വെടി

സ്വാമിയേ..എന്ന ശരണം കേരളം മുഴുവന്‍ ആളിപ്പടരണം. അദ്ദേഹം വിചാരിച്ചു സ്ത്രീകള്‍ക്ക് അവിടെ അഡ്മിഷന്‍ കൊടുക്കുമ്പോള്‍ എല്ലാ സ്ത്രീകളും ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്നും 180 സീറ്റും മേടിക്കാമെന്ന് അതങ്ങ് പള്ളിപ്പോയി പറഞ്ഞാല്‍ മതി, ഇവിടെ നടക്കത്തില്ല. ഇത് പടയൊരുക്കത്തിന്റെ തുടക്കമാണ്. ഇതിന്റെ പിന്നില്‍ എല്ലാവരും ഉണ്ട്. നമുക്ക് അവര്‍ക്ക് വേണ്ടി കുറച്ച് നേര്‍ച്ച നേര്‍ന്നേക്കാം.

നമ്മളെ ഇത്തരത്തിലാക്കിയ കോടതി വിധിക്കെതിരെ അപ്പീല് കൊടുക്കാന്‍ പോലും മനസ്സുകാണിക്കാത്ത നമ്മുടെ ബഹുമാനപ്പെട്ട പ്രിയങ്കരനായ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് 101 വെടിയങ്ങ് നേര്‍ന്നേക്കാം. സര്‍ക്കാരിന് വേണ്ടി ഒര ശയനപ്രദക്ഷിണം നേര്‍ന്നേക്കാം. ഒരുപാട് വിവരദോഷികളായ ആള്‍ക്കാര്‍ അതിലുണ്ട്. അവര്‍ക്ക് വേണ്ടി പ്രാര്‍ഥനയര്‍പ്പിക്കാം.

ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായിട്ട് വലിച്ച് കീറണം

ഒരു പുതിയ പടയൊരുക്കത്തിന്റെ തുടക്കം ഇവിടെ കുറിച്ച് കഴിഞ്ഞു. ഇവിടുത്തെ അമ്മമാരൊക്കെ ശബരിമലയില്‍ പോകുന്നതെന്തിനാണെന്നറിയോ? ചില ലെവളുമാര് വരും ഒരുക്കിയിട്ടുണ്ട്. അങ്ങനെ ആരെയെങ്കിലും കണ്ടാല്‍ അവര് രണ്ടായിട്ട് വലിച്ച് കീറണം. കീറി ഒന്നങ്ങ് ഡല്‍ഹിയിലേക്കും ഒന്ന് കേരളത്തിലെ മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണം.

നമ്മുടെ ആള്‍ക്കാര്‍ ആരും അവിടെ പോകില്ലെന്ന് എനിക്കറിയാം. കാരണം നിങ്ങള്‍ വിവരവും, വിദ്യാഭ്യാസവും അറിവും ഉള്ളവരാണ്. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് മന്ത്രിയുടെ മനസ്സു മാറി തുടങ്ങി. അവിടെ ഇപ്പോള്‍ പ്രശ്‌നമില്ലെല്ലോ എന്നാണ് അദ്ദേഹം പറയുന്നുണ്ട്. അയ്യപ്പന്‍ പണി തുടങ്ങിയിട്ടുണ്ട്. മനസ്സില്‍ കേറി കിരികിരിപ്പ് തുടങ്ങിയിട്ടുണ്ട്. ഇവരുടെ എല്ലാം മനസ്സ് മാറട്ടെ. ഇവിടെ ഒരു മാറ്റത്തിന് തുടക്കം കുറിക്കട്ടെ…’