ഏഴ് വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കൊട്ടാരക്കര നെടുമണ്‍കാവ് ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴ് വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, കൊല്ലം ജില്ലാ കളക്ടര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Read more

വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. വാക്കനാട് സരസ്വതി വിദ്യാപീഠം വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.