സമ്മേളനങ്ങളില്‍ പൊലീസിനെതിരെ വിമര്‍ശനമുണ്ടായി, സ്വാഭാവിക വിമര്‍ശനം മാത്രമെന്ന് കൊടിയേരി

കേരള പൊലീസിനെതിരെ സിപിഐഎം സമ്മേളനങ്ങളില്‍ വിമര്‍ശനമുണ്ടായെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ചില സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിക്കാന്‍ സ്വാഭാവിക വിമര്‍ശനങ്ങള്‍ മാത്രമെന്നായിരുന്നു കൊടിയേരി പറഞ്ഞത്. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് നേരത്തെ കൊടിയേരി പറഞ്ഞിരുന്നു.

സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുന്നണിയാണ് സിപിഐഎം എന്നും ഒരു വകുപ്പിന്റെയും കുത്തക പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. പൊലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു.

Read more

രണ്ടാം പിണറായി സര്‍ക്കാര്‍ ഒറു പാര്‍ട്ടിയുടെയും കുത്തകയല്ലെന്നും ജനകീയ സര്‍ക്കാരാണിതെന്നും പറയുന്നതിലൂടെ പാര്‍ട്ടിക്ക് പൊലീസിന് മേല്‍ നിയന്ത്രണങ്ങള്‍ ഇല്ലെന്നാണ് കൊടിയേരി വ്യക്തമാക്കുന്നത്. പൊലീസ് സേനയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കൊടിയേരി പറയുന്നുണ്ട്.