തോല്‍വി അപ്രതീക്ഷിതം, വിശദമായ പരിശോധന നടത്തും: കോടിയേരി ബാലകൃഷ്ണന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തോല്‍വി അപ്രതീക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ സന്തോഷിക്കുന്നില്ലെന്നു പറഞ്ഞ കോടിയേരി ഇടതുപക്ഷത്തിന്റെ തോല്‍വിയെ കുറിച്ച് വിശദമായ പരിശോധന നടത്തുമെന്നും പറഞ്ഞു.

“ഇടതുപക്ഷത്തിന്റെ തോല്‍വിയെ കുറിച്ച് സിപിഎം വിശദമായ പരിശോധന നടത്തും. തെറ്റുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തല്‍ നടപടി സ്വീകരിക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ സിപിഎം സന്തോഷിക്കുന്നില്ല. മതനിരപേക്ഷ കക്ഷികള്‍ വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് എല്ലാ കക്ഷികളും ചേര്‍ന്ന് പരിശോധിക്കണം.” കോടിയേരി പറഞ്ഞു.

സംസ്ഥാനത്തെ 20 സീറ്റുകളില്‍ 19 എണ്ണത്തിലും യുഡിഎഫ് മുന്നിട്ടു നില്‍ക്കുമ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുന്നത്. കേരളത്തില്‍ ബിജെപി നടത്തിയ ശബരിമല സമരമുള്‍പ്പെടെയുള്ളവയുടെ ഗുണഫലം യുഡിഎഫിനാണ് ലഭിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.