'പുകമറ സൃഷ്ടിക്കുന്ന പ്രചാരണം': ഡി ലിറ്റ് വിവാദത്തിൽ ഗവര്‍ണര്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍

ഡി.ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കുന്നതില്‍ പ്രശ്നങ്ങളുണ്ടായെങ്കിൽ വെളിപ്പെടുത്തേണ്ടത് ഗവർണറാണ്. ഇപ്പോള്‍ നടക്കുന്നത് പുകമറ സൃഷ്ടിക്കുന്ന പ്രചാരണമാണെന്ന് കോടിയേരി പറയുന്നു. വിഷയം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ മുന്നില്‍വന്നിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ കോടിയേരി പറഞ്ഞു.

ഗവർണറാണ് സർവകലാശാല ചാൻസലർ, പ്രശ്നങ്ങളുണ്ടായെങ്കിൽ അത് വെളിപ്പെടുത്തേണ്ടതും ഗവർണറാണ് മൂന്നാമതൊരാൾ അല്ല വിളിച്ച് പറയേണ്ടതെന്ന് കോടിയേരി പ്രതികരിച്ചു.

കെ റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാടാണ് പ്രധാനകടമ്പയെന്നും കോടിയേരി പറഞ്ഞു. പദ്ധതിക്ക് ജമാഅത്തെ ഇസ്ലാമി എതിരാണെന്ന് മനസിലാക്കുന്നു. മറിച്ചാണെങ്കില്‍ നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.