കൂടത്തായി കൊലപാതക പരമ്പര: സയനൈഡ് ഉപയോഗിച്ചതിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയെന്ന് ഡി.ജി.പി

കൂടത്തായി കൊലപാതക പരമ്പരയില്‍ തെളിവ് ശേഖരിക്കല്‍ കടുത്ത വെല്ലുവിളിയാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സയനൈഡ് ഉപയോഗിച്ചതിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയാണ്.

സയനൈഡിന്റെ അശം കണ്ടെത്തുക എന്നത് അസാധ്യമല്ല. പക്ഷേ ശ്രമകരമാണ്. അതിനുളള നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എല്ലാ വെല്ലുവിളികളും അതിജീവിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. വേണമെങ്കില്‍ സാമ്പിള്‍ വിദേശത്തേയ്ക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നല്ല ടീമാണ് കേസ് അന്വേഷിക്കുന്നത്. കൂടത്തായി കൊലക്കേസ് പലതായി പിരിഞ്ഞ് കൂടുതല്‍ സങ്കീര്‍ണമാക്കുന്ന സാഹചര്യത്തില്‍ അന്വേഷണസംഘത്തിലേക്ക് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read more

കേസിന്റെ തുടക്കത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന് ഇപ്പോള്‍ അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡി.ജി.പി പറഞ്ഞു.