യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നു , കൊച്ചി മെട്രോ സ്തംഭിച്ചു

യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവച്ചു. അരമണിക്കൂറോളം സര്‍വ്വീസ് നിര്‍ത്തിവച്ചതിന് ശേഷം പുനസ്ഥാപിച്ചു. പാലാരിവട്ടം സ്റ്റേഷനില്‍വെച്ചാണ് യാത്രക്കാരന്‍ സ്റ്റേഷനിലേക്ക് ചാടിയത്.

ഇതാദ്യമായാണ് ആള്‍ക്കാര്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നത്. ഇതിന് മുന്‍പ് ഒരിക്കല്‍ സിഗ്നല്‍ തകരാറിനെ തുടര്‍ന്നും പിന്നീടൊരിക്കല്‍ ട്രെയിന്‍ തകരാറിനെ തുടര്‍ന്നും സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.

Read more

ട്രാക്കിന്റെ തൊട്ടടുത്തായാണ് മെട്രോ ട്രെയിനിന് ആവശ്യമായ വൈദ്യുതി നല്‍കുന്ന തേര്‍ഡ് റെയില്‍ സിസ്‌ററം ഉള്ളത്. രണ്ട് ട്രാക്കിനും ഇടക്കുള്ള ഈ തേര്‍ഡ് റെയില്‍ സിസ്റ്റത്തിലൂടെ 750 വാട്ട് ഡിസി വൈദ്യുതി പ്രവഹിക്കുന്നുണ്ടാകും. ഈ ട്രാക്കിലൂടെയാണ് ആള്‍ നടന്നു നീങ്ങിയത്. ട്രാക്കുകള്‍ക്ക് ഇടയിലുള്ള വൈദ്യുതി കമ്പിയില്‍ തട്ടിയാല്‍ മരണം സംഭവിക്കും.