കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം

 

വിവാദങ്ങള്‍ അവസാനിച്ചു. സി.പി.എം. നേതാവ് കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെതാണ് തീരുമാനം. മതിയായ അധ്യാപന യോഗ്യതയില്ലെന്ന കാരണം പറഞ്ഞ് മുന്‍പ് പ്രിയയുടെ നിയമനനീക്കം വിവാദമായിരുന്നു.

ഇന്ന് വൈകിട്ടോടെയാണ് പ്രിയാ വര്‍ഗീസിന് നിയമനം നല്‍കിയതായുള്ള ഔദ്യോഗിക വിവരം ലഭ്യമായത്. 2021 നവംബര്‍ മാസത്തിലാണ് പ്രിയാ വര്‍ഗീസിനെ നിയമിക്കാനുള്ള ശ്രമം കണ്ണൂര്‍ സര്‍വകലാശാല നടത്തിയത്. അത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പ്രിയയ്ക്ക് മതിയായ അധ്യാപനകാലയളവ് ഇല്ലെന്ന് ആരോപിച്ച്, പ്രത്യേകിച്ച് യു.ഡി.എഫ്. അനുകൂല സംഘടനകള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് റാങ്ക് ലിസ്റ്റ് ഉള്‍പ്പെടെ മരവിപ്പിച്ചു. പിന്നീട് റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് പ്രിയയ്ക്ക് തന്നെയാണെന്ന വിവരവും പുറത്തുവന്നു. എന്നാല്‍ ഇത്രയും കാലം നിയമനം നടത്തിയിരുന്നില്ല. മരവിപ്പിച്ച ആ നിയമനമാണ് ഇപ്പോള്‍ സര്‍വകലാശാല അംഗീകരിച്ചിരിക്കുന്നത്.