സംസ്ഥാനത്ത് ജാ​ഗ്രത നിർദ്ദേശം ; നാല് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ ശക്തമായതോടെ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പതിനാല് ജില്ലകളിലും ജാ​ഗ്രത നിർദ്ദേശം നൽകി. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

അറബിക്കടലിനും കേരളത്തിനും മുകളിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 21 വരെ കേരളത്തിൽ മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read more

ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 27ഓടെ കാലവർഷം കേരളത്തിലെത്തിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.