‘ഓരോ തവണയും ബലാത്സംഗം ചെയ്ത് മെത്രാന്‍ മടങ്ങുമ്പോള്‍ നെഞ്ചുതകര്‍ന്ന് കരഞ്ഞു; ഈശോയുടെ മണവാട്ടിയാണ് ഞാന്‍; ആ പരിശുദ്ധിയുടെ മേലാണ് ബിഷപ്പ് ഫ്രാങ്കോ ചെളി വാരിയെറിഞ്ഞത്’; കത്തോലിക്കാ സഭയെ മുള്‍മുനയില്‍ നിര്‍ത്തി കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍

Gambinos Ad
ript>

”കരഞ്ഞു, രാപകല്‍ ഒറ്റയ്ക്ക് കരഞ്ഞു. ഉറങ്ങാന്‍പോലും കഴിയാത്ത വിധം മനസ്സ് തകര്‍ന്നു. സഭയ്ക്ക് പുറത്താരോടെങ്കിലും ഞാനനുഭവിച്ച പീഡനങ്ങള്‍ പറയുന്നതെങ്ങനെ. സഭയിലെ നീതി നടപ്പാക്കേണ്ടവരോടെല്ലാം തുറന്നുപറയുകയും പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നു മാത്രമല്ല, മൗനം പാലിക്കുകയും ചെയ്തു. അങ്ങിനെയാണ് നാലു വര്‍ഷം നീണ്ടുപോയത്.” ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡനത്തിനിരയാക്കിയെന്ന് പോലീസിന് മൊഴി നല്‍കിയ നാല്‍പ്പത്തിമൂന്നുകാരിയായ കന്യാസ്ത്രീയുടെ വാക്കുകളാണിവ. മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കന്യാസ്ത്രീ താന്‍ നാലു വര്‍ഷം അനുഭവിച്ച ദുരിതങ്ങള്‍ വെളിപ്പെടുത്തിയത്.

Gambinos Ad

തന്റെയും സഭാപിതാക്കന്മാരുടെയും സഭയുടെയും മാനം പൊതുസമൂഹത്തില്‍ നശിപ്പിക്കരുതെന്ന ചിന്തയില്‍ പലതും പൊതിഞ്ഞു വെച്ചു. ഓരോ തവണയും ബലാല്‍ക്കാരം ചെയ്ത് മെത്രാന്‍ മടങ്ങുമ്പോഴും നെഞ്ചുതകര്‍ന്ന് കര്‍ത്താവിന്റെ മണവാട്ടി കരഞ്ഞു. ഇനിയും മൗനം പാലിച്ചാല്‍ തന്റെ ജന്മം മുഴുവന്‍ ബിഷപ്പ് വേട്ടയാടിക്കൊണ്ടിരിക്കും എന്നുറപ്പായതോടെ പുരോഹിതനായ പിതൃസഹോദരപുത്രനോടും കന്യാസ്ത്രീയായ അനുജത്തിയോടും കാര്യങ്ങള്‍ സൂചിപ്പിച്ചു.

”മനസ്സും ശരീരവും കര്‍ത്താവിനു മാത്രം കാണിക്കയര്‍പ്പിച്ച, ഈശോയുടെ മണവാട്ടിയാണ് ഞാന്‍. ആ പരിശുദ്ധിയുടെ മേലാണ് ബിഷപ്പ് ഫ്രാങ്കോ ചെളി വാരിയെറിഞ്ഞത്. സര്‍വ്വശക്തനായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. നീതി അവിടെ നിന്ന് നടപ്പാക്കട്ടെ.”

15-ാം വയസ്സില്‍ തിരുസഭയുടെ സന്യാസിനിയാകാനുള്ള ആഗ്രഹവുമായി വീടുവിട്ടതാണീ സാധു. കോടനാട്ടെ പരമ്പരാഗത ക്രിസ്ത്യന്‍ തറവാട്ടിലെ അഞ്ച് മക്കളില്‍ രണ്ടാമത്തവള്‍. നാലു പെണ്‍കുട്ടികളും ഒരു മകനും. അതില്‍ രണ്ടു പെണ്‍കുഞ്ഞുങ്ങളെയും ഈ വീട്ടുകാര്‍ കന്യാസ്ത്രീകളാകാന്‍ അയച്ചു. അമ്മയുടെ മരണം സിസ്റ്ററുടെ 15-ാം വയസ്സിലായിരുന്നു. കാന്‍സര്‍ രോഗത്തോട് നാളുകളായി പടപൊരുതി രോഗക്കിടക്കയിലായ അമ്മയ്ക്കു വേണ്ടി പ്രാര്‍ത്ഥനയില്‍ നാളുകളോളം. മരണമേല്പിച്ച ആഘാതം പ്രാര്‍ത്ഥനയാല്‍ അതിജീവിച്ചു.

അങ്ങിനെയാണ് 15-ാം വയസ്സില്‍ സന്യാസജീവിതത്തെപ്പറ്റി ചിന്തിച്ചത്. പട്ടാളക്കാരനായ പിതാവിന്റെ അനുമതി വാങ്ങി, പിതൃസഹോദരപുത്രന്‍ വികാരിയായി സേവനമനുഷ്ഠിക്കുന്ന പഞ്ചാബിലേക്ക് പുറപ്പെട്ടു. കുട്ടികളെ പഠിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ’94-ല്‍ മിഷനറീസ് ഓഫ് ജീസസ് സഭ തുടങ്ങിയപ്പോള്‍ അതില്‍ അംഗമായി ചേര്‍ന്നു. ’99-ലാണ് തിരുവസ്ത്രം ധരിച്ചത്. വ്രതവാഗ്ദാനം ചെയ്ത് സഹനത്തിനായുള്ള സമര്‍പ്പണം. 2004-ല്‍ നിത്യവ്രതം സ്വീകരിച്ചു. ആ വര്‍ഷംതന്നെ ജനറാളായി സിസ്റ്ററെ സ്ഥാപക ബിഷപ്പ് സിംഫോറിയന്‍ കീപ്രത്ത് നിയമിക്കുകയായിരുന്നു.

”സാധാരണയായി ജനറാളെ തിരഞ്ഞെടുക്കുക വോട്ടിനിട്ടാണ്. രണ്ടാം ബാച്ചുകാരിയായിരുന്നിട്ടും സിസ്റ്ററെ ജനറാളായി നിയമിച്ചതിനു കാരണം സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റവും ഇടപെടലും കഴിവും നോക്കിയായിരുന്നു.” -ഒപ്പമുള്ള സിസ്റ്റര്‍ അനുപമ പറഞ്ഞു.

അതില്‍ അസൂയാലുക്കളായ അംഗങ്ങളുമുണ്ടായിരുന്നു. ആ പദവി പ്രതീക്ഷിക്കുന്നവരായിരുന്നു പലരും. മൂന്നു വര്‍ഷം ടേം കഴിഞ്ഞപ്പോള്‍ വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ ഒമ്പത് വര്‍ഷം മദര്‍ ജനറാളായി തുടര്‍ന്നു. 2013-ല്‍ സിസ്റ്ററെ കുറവിലങ്ങാട്ടേക്ക് സുപ്പീരിയറായി നിയമിച്ചു. ‘മിഷനറീസ് ഓഫ് ജീസസ്’ തുടങ്ങിയത് 1993-ലാണ്. ആകെ 81 പേര്‍ മാത്രമാണ് ഈ കോണ്‍ഗ്രിഗേഷനില്‍ അംഗങ്ങള്‍. ഇപ്പോഴത്തെ പുതിയ ജനറാള്‍ ചുമതലയേറ്റശേഷം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തിരുവസ്ത്രം ഉപേക്ഷിച്ച് കുടുംബത്തിലേക്ക് മടങ്ങിയത് 18 പേര്‍. ഇവരില്‍ ചിലര്‍ വിവാഹിതരായി.

കേരളത്തില്‍ മൂന്നു കോണ്‍വെന്റുകള്‍ ഇതിനു കീഴിലുണ്ട്. കുറവിലങ്ങാട് മഠത്തിന്റെ സുപ്പീരിയറും കേരള ഇന്‍ചാര്‍ജും പീഡനത്തിനിരയായ സിസ്റ്ററായിരുന്നു. എന്നാല്‍, 2017 ഫെബ്രുവരിയില്‍ സിസ്റ്ററെ എല്ലാ പദവികളില്‍നിന്നും മാറ്റി സാദാ കന്യാസ്ത്രീയാക്കി തരംതാഴ്ത്തി. മദറായിരുന്ന വ്യക്തി അതേ മഠത്തില്‍ സാധാരണ പദവിയിലേക്ക്.

ബിഷപ്പ് ഫ്രാങ്കോയുമായി മുന്‍പരിചയമുണ്ടെന്നുള്ള വാര്‍ത്ത ശരിയല്ല. 2013-ലാണ് ഇപ്പോഴത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലയേല്‍ക്കുന്നത്. അതിനുമുമ്പ് ഡല്‍ഹിയില്‍ ഓക്‌സിലറി ബിഷപ്പായിരുന്നു. 2013-ല്‍ ഒമ്പത്വര്‍ഷത്തെ സേവനം കഴിഞ്ഞ് സിസ്റ്റര്‍ കുറവിലങ്ങാട്ട് മഠത്തിലേക്ക് മടങ്ങിയിരുന്നു. ഇവര്‍ തമ്മില്‍ ജലന്ധറില്‍ വെച്ച് ഇടപെടേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നു. വൃദ്ധസദനം, ലേഡീസ് ഹോസ്റ്റല്‍ എന്നിവയും കുറവിലങ്ങാട്ടെ മഠത്തിനോടനുബന്ധിച്ചുണ്ട്. അടുക്കളയുടെ പുനര്‍നിര്‍മാണം തുടങ്ങിയശേഷം പുതിയ ജനറാള്‍ നിര്‍ത്തിവെപ്പിച്ചു. ഈ വിവരങ്ങളെല്ലാം അറിഞ്ഞിട്ടാണ് ഫ്രാങ്കോ ബിഷപ്പ് ആദ്യം എത്തുന്നത്. ആദ്യ രണ്ടു സന്ദര്‍ശനത്തിലും മാന്യതയോടെ ബിഷപ്പ് വന്നുപോയി.

ഗസ്റ്റ്റൂം മഠത്തിനുള്ളില്‍ തന്നെയാണ്. ബിഷപ്പുമാര്‍ക്ക് അവിടെ താമസിക്കാനുള്ള അനുമതിയും ഉണ്ട്. മാന്യതയോടെ വന്ന് താമസിച്ചു മടങ്ങുന്ന ബിഷപ്പുമാരുമുണ്ട്. മഠത്തിന്റെ ഒരു ഭാഗത്തു തന്നെയാണ് ലേഡീസ് ഹോസ്റ്റല്‍. താഴത്തെ നിലയില്‍ വൃദ്ധസദനം.’

13 തവണ പീഡനം നേരിട്ടിട്ടും സിസ്റ്റര്‍ എന്തിനത് മറച്ചുവച്ചു വെച്ചുന്നുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത് പീഡനമേറ്റ കന്യാസ്ത്രീയുടെ സഹോദരിയായ സിസ്റ്ററാണ്.

”എന്റെ സഹോദരി അത് പുറത്തുപറയുമെന്ന് ബിഷപ്പിനു സംശയം തോന്നിയിരുന്നെങ്കില്‍ മറ്റൊരു അഭയ ഉണ്ടായേനെ. കൊന്നു കളയുമായിരുന്നു. പുറത്തുപറഞ്ഞാല്‍ വച്ചേക്കില്ലെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ചേച്ചിക്ക് വലിയ ധൈര്യമില്ലാത്ത കൂട്ടത്തിലാണ്. ഭീഷണിയെ അതിജീവിക്കാനുള്ള ധൈര്യമില്ലായിരുന്നു.”

സ്ത്രീയും സഹപ്രവര്‍ത്തകയുമെന്ന നിലയില്‍ 13 തവണ പീഡനം നടന്നതറിഞ്ഞിട്ട് വിളിച്ചുചോദിക്കുക പോലും ചെയ്തില്ല. പിന്നല്ലേ ഒന്നോ രണ്ടോ തവണ പീഡനം കഴിഞ്ഞ് പറഞ്ഞാല്‍ നടപടി സ്വീകരിക്കുക. ഒക്കെ സിസ്റ്ററുടെ തോന്നലായിരിക്കും എന്നാവും മറുപടി. 2017 ജൂലായില്‍ അവര്‍ ഇവിടെ വന്നു. ഇതിനുമുമ്പു തന്നെ ഫോണില്‍ പീഡനവിവരം പറഞ്ഞറിഞ്ഞതാണ്. കത്തും അയച്ചിരുന്നു. ‘ബിഷപ്പ് ഫ്രാങ്കോ ഇങ്ങോട്ട് വരരുതെന്ന് എന്തുകൊണ്ടാണ് പറഞ്ഞതെന്ന് ജനറാളിനോട് പറഞ്ഞതല്ലേ, എല്ലാം തുറന്നു ഞാന്‍ അറിയിച്ചതല്ലേ…’ എന്ന് ആ കത്തില്‍ സിസ്റ്റര്‍ എഴുതിയിരുന്നു. അതിനൊന്നും അവര്‍ മറുപടി തന്നുമില്ല. മദര്‍ ജനറാളിനെ പീഡനവിവരം അറിയിച്ചില്ല എന്നാണിപ്പോള്‍ പറയുന്നത്. സഹോദരി നേരിട്ടു പോയി മദര്‍ ജനറാളിനെ വിവരം അറിയിച്ചിരുന്നു. ”ഞാനെങ്ങിനെയാണ് ബിഷപ്പിനെതിരെ നീങ്ങുക” എന്നാണ് മറുപടി നല്‍കിയത്.

സഹനമാണ് കന്യാസ്ത്രീകളുടെ ജീവിതം. എന്തും ഈശോയ്ക്കായി സഹിക്കും. അവര്‍ ഈശോയുടെ മണവാട്ടിമാരാകാന്‍ സ്വയം വ്രതമനുഷ്ഠിച്ചവരാണല്ലോ. ഈശോയുടെ മണവാട്ടിയെ ഈശോയുടെ 12 ശിഷ്യന്മാരുടെ പിന്‍ഗാമിയെന്ന് സഭ വിശ്വസിക്കുന്ന മെത്രാന് ലൈംഗികചൂഷണം ചെയ്യുന്നതിന് ആര് അനുമതി നല്‍കി. എന്തുകൊണ്ട് സഭ ബിഷപ്പിനെ പിന്തുണച്ച് നോട്ടീസിറക്കുന്നു, പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഇതിനൊന്നും ഉത്തരമില്ല.

”ഫ്രാങ്കോ പിതാവ് ഇവിടെ ഇനി വന്നാല്‍ ഞാന്‍ വീട്ടില്‍ പോകും. കൂടെ കിടക്കണമെന്നാണ് പറയുന്നത്.” സഹിച്ചു മടുത്ത ഒരു ദിവസം സിസ്റ്റര്‍ എന്നോട് പറഞ്ഞു. ഞങ്ങളാണ് പറഞ്ഞത്, അമ്മ വിഷമിക്കേണ്ട ഒപ്പം ഞങ്ങളുമുണ്ട്. പിതാവ് ഇനിയും വന്നാല്‍ കോടനാട്ടെ വീട്ടിലേക്ക് അമ്മ പൊയ്‌ക്കോ, ബാക്കി ഞങ്ങള്‍ നോക്കിക്കോളാമെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.

ബിഷപ്പ് വന്നുപോയാല്‍ തലവേദനയാണെന്നു പറഞ്ഞ് സിസ്റ്റര്‍ ഒരേ കിടപ്പാണ്. കരഞ്ഞുവീര്‍ത്ത മുഖം. ഒന്നും പുറത്തുപറയാറില്ല. ഇളയ കന്യാസ്ത്രീകളോട് താനനുഭവിക്കുന്ന ക്രൂരമായ ശാരീരികപീഡനത്തെപ്പറ്റി പറയാനുള്ള നാണക്കേടും”. -സിസ്റ്റര്‍ ആന്‍സിറ്റ ആ ദിവസങ്ങളോര്‍മിക്കുന്നു. ഒപ്പമുള്ള കന്യാസ്ത്രീകള്‍ക്ക് ചില സംശയങ്ങള്‍ തോന്നിയിരുന്നു. പക്ഷേ, മദര്‍ സുപ്പീരിയറോട് തുറന്നുചോദിക്കാനും വയ്യ. തകര്‍ച്ചയുടെ വക്കിലാണ് താനെന്ന് ബോധ്യം വന്നപ്പോഴാണ് സഹോദരങ്ങളെ വിവരമറിയിച്ചത്.

കൊടുക്കേണ്ടിടത്തെല്ലാം തുടക്കത്തിലേ പരാതി നല്കിയിരുന്നു. ആദ്യം ആലഞ്ചേരി പിതാവിന് പരാതി നല്‍കി. സിസ്റ്റര്‍ നേരിട്ട് വ്യക്തമായി കാര്യങ്ങള്‍ അറിയിച്ചിരുന്നു. യാതൊരു നടപടിയും ഉണ്ടായില്ല. പിന്നെ മെത്രാനു മീതെയുള്ള ഡല്‍ഹി അപ്പോസ്തലിക് ന്യൂണ്‍ഷോയ്ക്ക് ലൈംഗികപീഡനത്തിനിരയാക്കുന്നു എന്നറിയിച്ച് ഇ- മെയിലില്‍ പരാതി നല്‍കി. ഇപ്പോള്‍ മറുപടി വരും നടപടിയുണ്ടാവും എന്നു കാത്തിരുന്നു.

വൈകിയപ്പോള്‍ റോമിലേക്ക് മൂന്ന് കത്തയച്ചു. മാര്‍പ്പാപ്പയ്ക്കു വരെയും പരാതി നല്‍കി. കൊറിയര്‍ വഴി. ഒപ്പിട്ടു വാങ്ങിയതായി ഇന്റര്‍നെറ്റിലൂടെ മനസ്സിലായി. പക്ഷേ, ആ കത്ത് പോപ്പിന്റെ കൈയിലെത്തിയോ എന്നറിയില്ല. അങ്ങനെ നീതി കാത്തിരുന്ന് നഷ്ടമായത് നാലു വര്‍ഷം.

ഇതിനുമുമ്പ് വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിക്കും കത്തയച്ചിരുന്നു. അച്ചന്‍മാര്‍ പോലും ഈ മെത്രാനില്‍ നിന്ന് നേരിടുന്ന മാനസിക പീഡനങ്ങളെപ്പറ്റി അപ്പോസ്തലിക് ന്യൂണ്‍ഷോയെ അറിയിച്ചിരുന്നു. ജലന്ധര്‍ രൂപതയില്‍ നടക്കുന്ന വൃത്തികേടുകള്‍ അറിഞ്ഞിട്ടും ആരും നടപടിയെടുത്തില്ല. ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം മറ്റു ചില കന്യാസ്ത്രീകളും നേരിട്ടിട്ടുണ്ട്. അതും പുറത്തുവരില്ല. ഒരു കന്യാസ്ത്രീയും അതു പറയാന്‍ ധൈര്യപ്പെടില്ല. സഭയുടെ ചട്ടക്കൂട് അങ്ങിനെയാണ്. ഇനി മരണം മാത്രം മുന്നില്‍ എന്ന സാഹചര്യത്തിലാണ് ഈ തുറന്നുപറച്ചിലിന് മുതിര്‍ന്നതെന്ന് കന്യാസ്ത്രീ പറയുന്നു.

മാതൃഭൂമി അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം:

http://www.mathrubhumi.com/women/interview/-interview-with-nun-who-raped-by-jalandhar-bishop-1.2964404