വിചാരണ കഴിയും വരെ മാധ്യമങ്ങളോട് സംസാരിക്കരുത്; രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതിയുടെ വിലക്ക്

മതവികാരം വ്രണപ്പെടുത്തുന്ന സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനു പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ കഴിയും വരെ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് രഹ്നാ ഫാത്തിമയോടെ ഹൈക്കോടതി.

പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതിനെയാണ് ഹൈക്കോടതി വിലക്കിയത്.

2018- ൽ സമൂഹ മാധ്യമങ്ങൾ വഴി മതവിശ്വാസത്തെ അവഹേളിച്ചെന്ന കേസിൽ തുടർച്ചയായി ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുവെന്നു കാണിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം.

അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥു മുന്നിൽ ഹാജരായി ഒപ്പിടാനും രഹ്നയോട് ആവശ്യപ്പെട്ടിട്ടുണ്ട്.