സുപ്രീംകോടതിയുടേത് ചരിത്ര വിധി; എല്ലാവരും അംഗീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

അയോധ്യ കേസില്‍ സുപ്രീം കോടതിയുടേത് ചരിത്ര വിധിയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിധി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പരമോന്നത നീതിപീഠമാണ് അയോധ്യ വിധി പുറപ്പെടുവിച്ചത്. അത് അംഗീകരിക്കാനും നടപ്പാക്കാനും എല്ലാവര്‍ക്കും ബാധ്യതയും ഉത്തരവാദിത്തവും ഉണ്ടെന്നും കേരളാ ഗവര്‍ണര്‍ പ്രതികരിച്ചു.