ലോക്ക്ഡൗൺ; കാരണമില്ലാതെ പുറത്തിറിങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു, ജാമ്യമില്ലാ വകുപ്പ് ചുമത്തി

കൊറോണ വൈറസ് രോ​ഗവ്യാപനം തടയുന്നതിനായി രാജ്യം ലോക്ക്ഡൗണിൽ തുടരവെ കാരണമില്ലാത്ത പുറത്തിറങ്ങിയ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.

എപ്പിഡമിക് ഡിസീസ് ഓർഡിനൻസിന്‍റെ അടിസ്ഥാനത്തിൽ കാലടി മറ്റൂർ സ്വദേശിയായ സോജനെയാണ് എറണാകുളം റൂറൽ പൊലീസ് അറസ്റ്റുചെയ്തത്.

പൊലീസിന്‍റെ ഡ്രോൺ പരിശോധനയിൽ സോജനടക്കം കുറച്ചുപേർ പുറത്തിറങ്ങിയതായി ബോദ്ധ്യപ്പെട്ടു. വീട്ടിലേക്ക് പോകാൻ ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. സോജൻ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു. ഇതേതുടർന്നാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റു ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.