മഞ്ചേശ്വരത്ത് കമറുദ്ദീനെ മത്സരിപ്പിക്കണമെന്ന് പ്രവർത്തർ; ലീഗിനുള്ളിൽ തന്നെ കടുത്ത എതിർപ്പ്

Advertisement

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുമ്പോഴും മഞ്ചേശ്വരത്ത് എംസി കമറുദ്ദീൻ എം.എൽ.എയെ തന്നെ മത്സരിപ്പിക്കണമെന്ന് ആവശ്യവുമായി അനുകൂലികൾ രം​ഗത്ത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രിമിനൽ വകുപ്പുകൾ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്ത് എം.സി കമറുദ്ദീനെ ജയിലിലടച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ഇവർ പറയുന്നത്.

എന്നാൽ കമറുദ്ദീനെ മത്സരിപ്പിക്കരുതെന്ന ആവശ്യത്തിൽ എതിരഭിപ്രായവും ശക്തമാണ്. മറ്റ് ലീ​ഗ് നേതാക്കളുടെ പേരുകൾ ഇതിനോടകം മഞ്ചേശ്വരത്ത് ഉയർന്നു കഴിഞ്ഞു.

കഴിഞ്ഞ തവണ മഞ്ചേശ്വരം സീറ്റിനായി അവകാശ വാദം ഉന്നയിച്ച മുൻ ജില്ലാ പഞ്ചായത്തംഗം എകെഎം അഷറഫ്, നിലവിലെ കാസർഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്ന് എന്നിവരുടെ പേരുകളും മണ്ഡലത്തിൽ ഉയരുന്നുണ്ട്.