കേരളത്തിൽ വീണ്ടും കോവിഡ് മരണം; കോഴിക്കോട് മാവൂർ സ്വദേശി മരിച്ചു

കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കോഴിക്കോട് മാവൂർ കൽപ്പള്ളി സ്വദേശി സുലൈഖ (56) ആണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണം. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 10 ആയി. ബഹ്റിനിൽ നിന്ന് കഴിഞ്ഞ 20-നാണ് ഇവർ നാട്ടിലെത്തിയത്. ഇവരുടെ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.