പുറത്താക്കാനുള്ള കാരണം അറിയില്ല; യു.ഡി.എഫ് തീരുമാനം ചതിയെന്ന് റോഷി അ​ഗസ്റ്റിൻ എം.എൽ.എ

Advertisement

കേരളാ കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി റോഷി അ​ഗസ്റ്റിൻ എം.എൽ.എ രം​ഗത്ത്. യു.ഡി.എഫിൽ നിന്ന് പുറത്താക്കാനുള്ള കാരണം അറിയില്ലെന്നും തീരുമാനം ചതിയും പാതകവുമാണെന്നും എം.എൽ.എ പറഞ്ഞു.

യു.ഡി.എഫിന് വേണ്ടി ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ട്. ആളും അർത്ഥവുമില്ലാത്ത പാർട്ടിയല്ല. മറ്റ് മുന്നണികളിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ.മാണി പക്ഷത്തിന് മുന്നണിയിൽ തുടരാൻ അർഹതയില്ലെന്നാണ് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ ജോസ് വിഭാഗം തയ്യാറാകാതിരുന്നതിനെ തുടർന്നാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.