പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗം; അന്വേഷണത്തിന് നിര്‍ദ്ദേശം

കോന്നിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനു വേണ്ടി മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവിക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

പരാതിക്ക് അടിസ്ഥാനമായ വിഡിയോയുടെ പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിഡിയോ നിര്‍മിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്നും ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി.വിഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.