കേരള ബ്ലാസ്റ്റേഴ്‌സ് കളികാണൂ.. കാത്തിരിക്കാം; മഞ്ഞപ്പട ആരാധകര്‍ക്കായി കൊച്ചി മെട്രോയുടെ പുതിയ പ്രഖ്യാപനം

കേരളം നാളെ വീണ്ടും കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ കാണികളുടെ തിരക്ക് നിയന്ത്രിക്കാന്‍ സജ്ജീകരണങ്ങളൊരുക്കി കൊച്ചി മെട്രോ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഐഎസ്എല്‍ ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ മെട്രോ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും.

ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് 11.30 നായിരിക്കും അവസാന സര്‍വ്വീസ്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി.

ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താനാണ് കേരള ബ്ലാസ്റ്റേഴ്‌സ് നാളെ സീസണിലെ നാലാം മത്സരത്തിനിറങ്ങുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. പ്രതിരോധത്തിലെ പാളിച്ചകളും ഫിനിഷിങ്ങിലെ പോരായ്മകളുമായാണ് ബ്ലാസ്റ്റേഴ്‌സിന് ഭീക്ഷണി ആകുന്ന കാര്യം. മധ്യനിര ഒരുക്കി കൊടുക്കുന്ന അവസരങ്ങള്‍ ഗോളുകളാക്കാന്‍ മുന്നേറ്റ നിരക്ക് കഴിയുന്നില്ല എന്നതും സങ്കടകരമായ കാര്യം തന്നെയാണ്.
മുന്നേറ്റ നിരയില്‍ ഈ വര്ഷം കൊണ്ടുവന്ന രണ്ട് താരങ്ങളും ഇതുവരെ ഗോളുകള്‍ നേടിയിട്ടില്ല. ടീമിന്റെ താളത്തിനൊത്ത് കളിക്കാന്‍ ഇരുവരും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാന്‍ ആകുന്നത്. ഇരുവരും ഗോളടിച്ച് തുടങ്ങിയാല്‍ മാത്രം വിജയസ്വപ്നങ്ങള്‍ കാണാന്‍ ടീമിന് സാധിക്കു.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് പ്രാവശ്യവും തോല്‍പ്പിച്ച മുംബൈ സിറ്റി ലീഗിലെ ഏറ്റവും കരുത്തുള്ള സ്‌ക്വാഡാണ് ഇത്തവണ. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വേട്ടക്കാരനായിരുന്ന ഹോര്‍ജെ പെരേര ഡിയാസ്, ജംഷഡ്പൂരില്‍ നിന്നുമെത്തിയ ഗ്രെഗ് സ്റ്റുവര്‍ട്ട്, മിഡ്ഫീല്‍ഡ് മാന്ത്രികന്‍ അഹമ്മദ് ജാഹു എന്നിവരുള്‍പ്പെട്ടതാണ് മുംബൈയുടെ നിര.