പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും; സിനിമാതാരങ്ങൾ ഉൾപ്പെടെ പരി​ഗണനയിലെന്ന് വി. മുരളീധരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. നൂറ്റിനാൽപ്പത് സീറ്റിലും സ്ഥാനാർത്ഥികളുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

ബിജെപിയുടെ ഏതൊരു പാർട്ടി പ്രവർത്തകനെയും നേതാവിനെയും സംബന്ധിച്ചെടത്തോളം തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാർട്ടിയാണ്.

ഈ മാസം 29ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യുമെന്നും വി. മുരളീധരൻ തൃശൂരിൽ പറഞ്ഞു.

സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സ്ഥാനാർത്ഥി പട്ടികയിൽ അയോഗ്യത ഉണ്ടാകില്ലെന്നും വി മുരളീധരൻ പറഞ്ഞു