'മുഖ്യമന്ത്രി മോദിയുടെയും ബി.ജെ.പിയുടെയും ക്വട്ടേഷൻ എടുത്തിരിക്കുകയാണ്'; പിണറായിക്കെതിരെ കെ.സി വേണുഗോപാല്‍

ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുഖ്യമന്ത്രി ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ക്വട്ടേഷനെടുത്തിരിക്കുകയാണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ബിജെപിക്കെതിരെ നിശിത വിമര്‍ശനമുന്നയിച്ചാണ് ജോഡോ യാത്ര മുന്നോട്ട് പോകുന്നത്. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജോഡോ യാത്രയെ വിമര്‍ശിക്കുന്നതെന്നറിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂര്‍ ജില്ലയില്‍ പര്യടനം രാവിലെ പുനരാരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ചാലക്കുടിയില്‍ നിന്ന് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് ആമ്പല്ലൂരില്‍ അവസാനിക്കും.

ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന യാത്ര തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് പൊതു യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. നാളെ പാലക്കാട് അതിര്‍ത്തിയായ ചെറുതുരുത്തിയില്‍ ആണ് ജില്ലയിലെ പദയാത്ര അവസാനിക്കുക.