കാഞ്ഞങ്ങാട്ട് സോളാര്‍ പാര്‍ക്കില്‍ തീപിടുത്തം; ഫയർഫോഴ്സ് തീയണയ്ക്കാൻ ശ്രമം തുടരുന്നു

കാഞ്ഞങ്ങാട്ട് വെള്ളൂട സോളാര്‍ പാര്‍ക്കില്‍ തീപിടുത്തം. നിർമ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്.

ഫയര്‍ഫോഴ്‌സ് മൂന്ന് മണിക്കൂറോളമായി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അലൂമിനിയം കേബിളുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീ പടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Read more

ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.