കാസർഗോഡ് യുവാവ് നാല് ബന്ധുക്കളെ വെട്ടിക്കൊന്നു

Advertisement

 

കാസർഗോഡ് യുവാവ് നാലുപേരെ വെട്ടിക്കൊന്നു. ഉപ്പള ബായാര്‍ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് ബന്ധുവായ യുവാവ് വെട്ടി കൊലപ്പെടുത്തിയത്. കൊല നടത്തിയ ഉദയയെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

വഴിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ട് ഉണ്ട്. ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്.