കാരാട്ട് റസാഖ് എം.എല്‍.എയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ

Gambinos Ad
ript>

കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ധാക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉപാധികളോടെയാണ് കോടതിയുടെ സ്റ്റേ. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോടതി അനുവാദം നല്‍കി. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു.

Gambinos Ad

വോട്ടര്‍മാരായ കെ.പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് എംഎല്‍എ കാരാട്ട് റസാഖിന്റെ തിരഞ്ഞെുപ്പ് ജയം റദ്ദാക്കിയിരുന്നത്. മുസ്ലിം ലീഗ് സ്ഥാര്‍ത്ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്തെന്നാരോപിച്ചായിരുന്നു ഹര്‍ജി.

സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ റസാഖ് മാസ്റ്ററെ വ്യക്തിപരമായി ആക്ഷേപിച്ചുവെന്ന ആരോപണം ശരിയാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഡോക്യുമെന്ററി തയ്യാറാക്കി പ്രചരിപ്പിച്ചുവെന്നും ഡോക്യുമെന്ററിയുടെ ചെലവ് സ്ഥാനാര്‍ത്ഥി മറച്ചുവെച്ചുവെന്നുമായിരുന്നു കോടതി കണ്ടെത്തിയത്.

എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി സ്റ്റേ അനുവദിക്കണമെന്ന എം.എല്‍.എയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.