95 ശതമാനം ചോദ്യങ്ങളും രണ്ടു വര്‍ഷം മുമ്പുള്ള ചോദ്യപേപ്പറിലേത് ; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ വിവാദത്തില്‍

 

രണ്ടു വര്‍ഷം മുമ്പുള്ള ചോദ്യ പേപ്പര്‍ അതേപടി ആവര്‍ത്തിച്ച കണ്ണൂര്‍ സര്‍വകലാശാലയുടെ പരീക്ഷ വിവാദത്തില്‍. മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ ആള്‍ഗേ ആന്‍ഡ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് വിവാദത്തിന് അടിസ്ഥാനം. 2020ല്‍ നടത്തിയ ഇതേ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് ആക്ഷേപം. ഏപ്രില്‍ 21ന് ആയിരുന്നു പരീക്ഷ നടന്നത്.

ഇതേസാഹചര്യത്തെത്തുടര്‍ന്ന് തുടര്‍ന്ന് സൈക്കോളജി ബിരുദ കോഴ്സിന്റെ മൂന്നാം സെമസ്റ്ററിലെ പരീക്ഷകള്‍ റദ്ദാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. നവംബര്‍ 2021 സെഷന്‍ സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്ററിന്റെ ഏപ്രില്‍ 21, 22 തീയതികളില്‍ നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

കഴിഞ്ഞ വര്‍ഷം നല്‍കിയ അതേ ചോദ്യ പേപ്പറായിരുന്നു ഇരു പരീക്ഷകള്‍ക്കും നല്‍കിയത്. സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയോടെയാണ് പരീക്ഷകള്‍ റദ്ദാക്കിയത്. പിന്നാലെയാണ് വിണ്ടും ഇതേ പിഴവ് ആര്‍ത്തിക്കുന്നത്.