വി.എസിനെയും ഉമ്മന്‍ ചാണ്ടിയെയും ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ അല്‍പ്പത്തരം; കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

Gambinos Ad
ript>

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രിമാരായ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്ചുതാനന്ദനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും വിമാനത്താവള ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

Gambinos Ad

വിമാനത്താവളത്തിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയും സ്ഥലം ഏറ്റെടുത്ത് കൈമാറിയത് വി എസ് സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി അല്‍പ്പത്തരമാണെന്നും പ്രോട്ടോക്കോള്‍ ലംഘനവും ഉണ്ടായിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.