രേണു രാജിന് പിന്തുണയുമായി സിപിഐ; നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്ന് കാനം

Gambinos Ad
ript>

ദേവികുളം സബ് കലക്ടര്‍ രേണു രാജിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വന്തം ഉത്തരവാദിത്വമാണ് സബ് കലക്ടര്‍ നിര്‍വഹിച്ചത്. നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ടെന്നും കാനം വ്യക്തമാക്കി. നിയമനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മോശം പരാമര്‍ശം അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ തള്ളിയിട്ടുണ്ടെന്നും കാനം പറഞ്ഞു.

Gambinos Ad

മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജിനു വീണ്ടും പൂര്‍ണപിന്തുണയുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണെന്നും മൂന്നാറിലുണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു.

”റവന്യൂ വകുപ്പിനു കീഴില്‍ ഉദ്യോഗസഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കും. അനധികൃത നിര്‍മാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധമാണ്. ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണ്. മൂന്നാറില്‍ എംഎല്‍എ സബ് കളക്ടറെ അധിക്ഷേപിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്” മന്ത്രി പറഞ്ഞു.

എ എസ്. രാജേന്ദ്രനും ദേവികുളം സബ് കലക്ടര്‍ രേണു രാജും തമ്മിലുള്ള പ്രശ്‌നം വിശദമായി പരിശോധിക്കുമെന്ന് നേരത്തെ റവന്യൂ മന്ത്രിവ്യക്തമാക്കിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ എല്ലാ കാലത്തും മൂന്നാറില്‍ ഉണ്ടായിട്ടുണ്ട്. നാളെയും ഉണ്ടാവും. ഉദ്യോഗസ്ഥരില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കുന്ന എംഎല്‍എയെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ കെ സെക്രട്ടറി കെ കെ ശിവരാമനും വ്യക്തമാക്കിയിരുന്നു. പദവിക്ക് യോജിക്കാത്ത വാക്കുകളാണ് എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായത്. മോശമായ രീതിയില്‍ സംസാരിക്കുന്ന എംഎല്‍എയെ നിയന്ത്രിക്കണം. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുന്നതായിട്ടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.