കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃക; ആരോ​ഗ്യമന്ത്രിയുമായി കമൽഹാസൻ സംവദിച്ചു

ലോകത്ത് കോവിഡ് 19 പിടിമുറുക്കുമ്പോൾ കേരളത്തിലെ പ്രതിരോധ മാതൃകകളെ കുറിച്ച് ചോദിച്ചറിയാൻ ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ യുമൊത്ത് കമൽഹാസൻ സംസാരിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ കേരളം സ്വീകരിച്ച കരുതൽ നടപടികളെ കുറിച്ചും നിലവിലെ പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.

കോവിഡിന്റെ കാര്യത്തിൽ മുൻകൂട്ടി നടത്തിയ തയ്യാറെടുപ്പുകളും സർക്കാർ സംവിധാനങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവുമാണ് സഹായകരമായതെന്നും മന്ത്രി പറഞ്ഞു.

വീഡിയോ കോളിലൂടെ നടത്തിയ സംഭാഷണം കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യതിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, എക്കണോമിക്‌സ് ആന്‍ഡ് പോളിസ് സ്ഥാപകന്‍ ഡോ. രമണന്‍ ലക്ഷ്മിനാരായണന്‍, സൈക്കാട്രിസ്റ്റ് ഡോ. ശാലിനി എന്നിവരുമായും കമല്‍ഹാസന്‍ സംസാരിച്ചു.

Read more