ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ കുഴഞ്ഞു വീണു മരിച്ചു

പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദൻ (58) കുഴഞ്ഞു വീണു മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെയാണ്കുഴഞ്ഞു വീണത്. ചരിത്രത്തിലാദ്യമായി തുള്ളൽപദ കച്ചേരി അവതരിപ്പിച്ചത് ഗീതാനന്ദനായിരുന്നു.

വീര ശൃംഖലയും തുള്ളൽ കലാ നിധി പുരസ്കാരവും നേടിയിട്ടുണ്ട്. കലാമണ്ഡലം അധ്യാപകനായിരുന്നു.