ചെടിച്ചട്ടിയില്‍ ബിജെപിയുടെ പതാക ഉയര്‍ത്തി; കെ സുരേന്ദ്രന് പന്തംകൊളുത്തി ട്രോളുമായി സോഷ്യല്‍ മീഡിയ

Gambinos Ad
ript>

ബിജെപിയുടെ തിരഞ്ഞെടുപ്പ് കാംപെയിനുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ വീട്ടുമുറ്റത്ത് ചെടിച്ചട്ടിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പെരുമഴ. പതാക ഉയര്‍ത്തുന്ന സുരേന്ദ്രനും മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകരുമുള്ള ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ട്രോളുകള്‍ വരാന്‍ തുടങ്ങിയത്.

Gambinos Ad

എല്ലാരും പോയി കഴിഞ്ഞ് മൊത്തത്തില്‍ എടുത്ത് മാറ്റാന്‍ പാകത്തിന് ചെടിച്ചട്ടിയില്‍ നട്ടിരിക്കുവാന്നല്ലോ എന്ന് ചിലര്‍ പോസ്റ്റിന് കമന്റ് ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ ഇച്ചിരി കടന്ന രീതിയിലും പ്രതികരിക്കുന്നുണ്ട്.


എല്ലാവരും ചെടിച്ചട്ടിയില്‍ ചെടിയാ നടുന്നത്. ഇവിടെ ഒരാള്‍ കൊടിമരം നടുന്നു. സങ്കിയെന്നാല്‍. :..” എന്ന്‌തെളിയിച്ചു കൊണ്ടേയിരിക്കുന്നു ആ സ്റ്റിക്കറുകൂടി ഒട്ടിക്കണം മണ്ടന്‍മാരുടെ വീട് എളുപ്പത്തില്‍ കണ്ടു പിടിക്കാമല്ലോ? ചിരിയുയര്‍ത്തി കമന്റുകള്‍ ചറപറ ഒഴുകുകയാണ്.

എന്റെ കുടുംബം ബി ജെ. പി കുടുംബം ക്യാമ്പയിനിന്റെ ഭാഗമായി വീട്ടിൽ പാർട്ടി പതാക ഉയർത്തി. #MeraParivarBhajapaParivar

Posted by K Surendran on Monday, 11 February 2019

കുളം മാത്രം കണ്ടു ശീലിച്ച താമരയ്ക്ക് പൂച്ചട്ടി സമ്മാനിച്ച വിപ്ലവ സിംഹം …..ഇന്റര്‍ലോക്ക് പൊളിക്കാതെ കൊടിമരം നാട്ടിയ പ്രകൃതിസ്‌നേഹി തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.