‘മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് കോൺഗ്രസിൽ നിന്നും വരുന്നവർക്ക് വേണ്ടി’; കെ സുരേന്ദ്രൻ

ബി.ജെ.പി കേരള ഘടകത്തിലെ വിഭാ​ഗീയതയെ കുറിച്ച് തുറന്നടിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ ആത്മാർത്ഥമായ ശ്രമമാണു നടത്തിയതെന്ന് സുരേന്ദ്രൻ പറഞ്ഞു.

പുതിയവർക്കു നല്ല പ്രാതിനിധ്യം കൊടുത്തു. ഒഴിവാക്കപ്പെട്ട പി.എം.വേലായുധനെപ്പോലെ അത്രയും വർഷം പരിചയമുള്ളവരെ എല്ലാം നിലനിർത്തിയാൽ പാർട്ടിയിലെ യുവരക്തങ്ങളെയോ കോൺഗ്രസിൽ നിന്നും മറ്റും വന്നവരെയോ പരിഗണിക്കാ‍ൻ കഴിയില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയിലെ എല്ലാ വിഭാഗം നേതാക്കളേയും ഒരുമിച്ച് കൊണ്ട് പോകുന്നതിൽ ആത്മാർത്ഥമായ ശ്രമം നടത്തിയിരുന്നുവെന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

എല്ലാ സംസ്ഥാനങ്ങളിലും കോർ കമ്മിറ്റിയെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നാണ് ശോഭാ സുരേന്ദ്രനെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് സുരേന്ദ്രൻ പറഞ്ഞത്.

Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കുന്നതിനോടൊപ്പം തൃശൂരിലും പ്രതീക്ഷയുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിലും കോഴിക്കോട്ടും വൻമുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.