ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും, മടിയില്‍ കനമില്ലാത്തതു കൊണ്ട് അമിത് ഷായ്ക്കും മോദിയ്ക്കും പേടിക്കാനില്ല: കെ.സുരേന്ദ്രന്‍

മടിയില്‍ കനമില്ലാത്തതു കൊണ്ട് അമിത് ഷായ്ക്കും മോദിയ്ക്കും പേടിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നും സുരേന്ദ്രന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

ലക്ഷക്കണക്കിന് കോടിയാണ് യു. പി. എ. ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൊള്ളയടിച്ചത്. നിയമം നിയമത്തിന്റെ വഴിക്കു പോകും. എല്ലാം പുറത്തു വരുമെന്നും  സുരേന്ദ്രന്‍ പറഞ്ഞു.

കള്ളനു കഞ്ഞിവെക്കാത്ത സര്‍ക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂവെന്നും കെ.സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്സ്ബുക്കിന്റെ പൂര്‍ണരൂപം: