‘ഷുഹൈബിനെ കൊലപ്പെടുത്തിയത് പിണറായിയുടെ അറിവോടെ’; നീതിപൂര്‍വ്വമായ അന്വേക്ഷണം പ്രതീക്ഷിക്കുന്നില്ലെന്ന് കെ സുധാകരന്‍

Gambinos Ad
ript>

കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സൂധാകരന്‍. അതിനാല്‍ തന്നെ നീതി പൂര്‍വ്വമായ ഒരു അന്വേക്ഷണം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി പിഎെഎമ്മിന്റെ മനുഷ്യത്വമില്ലായ്മയുടെ തെളിവാണ് ഷുഹൈബിനേറ്റ 37 മുറിവുകളെന്നും കെ സുധാകരന്‍ കോഴിക്കോട് പറഞ്ഞു.

Gambinos Ad

മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

രാത്രി 11.30-ഓടെ തെരൂരിലെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ഒരുമണിക്കാണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് എടയന്നൂര്‍ എച്ച്.എസ്.എസില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷമുണ്ടായിരുന്നു. ഈ പ്രശ്‌നത്തിലെ പകപോക്കലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.