തിരുവനന്തപുരത്ത് ശ്രീകുമാർ പുതിയ മേയർ

തിരുവനന്തപുരം കോർപ്പറേഷൻ മേയറായി എൽ ഡി എഫ് സ്ഥാനാർഥി കെ ശ്രീകുമാറിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പിലാണ് ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിച്ചത്. ബി ജെ പിയുടെ എം ആർ ഗോപനെയാണ് ശ്രീകുമാർ പരാജയപ്പെടുത്തിയത്. 32- നെതിരെ 45 വോട്ടുകൾ നേടിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി വിജയം ഉറപ്പിച്ചത്.

ചാക്ക വാർഡിൽ നിന്നുള്ള കൗൺസിലറാണ് അദ്ദേഹം. മേയറായിരുന്ന വി കെ പ്രശാന്ത് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച് എം എൽ എ ആയ സാഹചര്യത്തിലാണ് പുതിയ മേയറെ തിരഞ്ഞെടുത്തത്.