എെ.എസ്​.ആര്‍.ഒയുടെ പുതിയ ചെയര്‍മാനായി കെ.ശിവനെ നിയമിച്ചു

എെ.എസ്​.ആര്‍.ഒയുടെ പുതിയ ചെയര്‍മാനായി കെ.ശിവനെ നിയമിച്ചു. കെ. ശിവന്‍ നിലവിൽ വി.എസ്​.എസ്​.സി ഡയറക്​ടറായി സേവനം അനുഷ്ഠിക്കുകയാണ്. കേന്ദ്രസര്‍ക്കാരാണ് പുതിയ നിയമനം നടത്തിയത്. എ.എസ്​ കിരണ്‍ കുമാറിനു പകരമാണ് കെ.ശിവനെ നിയമിച്ചത്. കെ.ശിവന്റെ നിയമനം മൂന്നു വർഷത്തേക്കാണ്.

കെ. ശിവന്‍ എയ്​റോനോട്ടിക്കന്‍ എന്‍ജിനിയറിങില്‍ മദ്രാസ് എെഎെടിയിൽ നിന്നുമാണ് ബിരുദം കരസ്ഥമാക്കിയത്. ഇതു കൂടാതെ ബംഗളൂരു എെഎെഎസ്സിയിൽ നിന്നും ബിരുദാനന്തര ബിരുദവും ബോംബൈ എെഎെടിയിൽ നിന്നും പി.എച്ച്‌​.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.