വധഭീഷണി പരാതി; കെ.എം ഷാജി എം.എൽ.എയുടെ മൊഴി രേഖപ്പെടുത്തുന്നു

Advertisement

തനിക്ക് വധഭീഷണിയെന്ന കെ.എം ഷാജി എം.എൽ.എയുടെ പരാതിയിൽ അന്വേഷണം സംഘം മൊഴി രേഖപ്പെടുത്തുന്നു. പാപ്പിനിശേരി സ്വദേശി തന്നെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്നാണ് എം.എൽ.എ പരാതി നൽകിയത്.

മുംബൈ അധോലക സംഘത്തിന് തന്നെ വധിക്കാൻ 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയെന്നും ഇതു സംബന്ധിച്ച ടെലഫോൺ സംഭാഷണം കൈയിലുണ്ടെന്നും കെ.എം ഷാജി വ്യക്തമാക്കിയിരുന്നു.

ഇതേ തുടർന്ന് വളപട്ടണം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്. അതേ സമയം കെ.എം.ഷാജി എംഎൽഎയുടെ വീട് പൊളിക്കാൻ കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകി

വിശദീകരണം നൽകാൻ 14 ദിവസം സമയം അനുവദിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കും.