ആ മക്കളെയും കുടുംബത്തെയും സംരക്ഷിക്കും; അവരെ കണ്ടെത്തിയത് തണല്‍ പദ്ധതിയുടെ വിജയമെന്ന് ആരോഗ്യമന്ത്രി

പട്ടിണിമൂലം മക്കളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയതിന് പിന്നാലെ പ്രതികരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. ഈ കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത് സര്‍ക്കാര്‍ നടപ്പിലാക്കിയ തണല്‍ പദ്ധതിയുടെ വിജയമാണെന്നും കുട്ടികളെയും കുടുംബത്തെയും സംരക്ഷിക്കുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

കുട്ടികളെ സാമൂഹിക നീതി വകുപ്പ് സംരക്ഷിക്കും. എല്ലാം അര്‍ത്ഥത്തിലും കുടുംബത്തെ സഹായിക്കും. ഇത്തരം സാഹചര്യം കേരളത്തിലെ കുട്ടികള്‍ അനുഭവിക്കരുത്. നഗരസഭയോട് കൂടി ആലോചിച്ചിട്ട് കുട്ടികളുടെ അമ്മയ്ക്ക് ജോലി നല്‍കുന്ന കാര്യം തീരുമാനിക്കും. നാലു കുട്ടികളുടെ വിദ്യാഭ്യാസം ഭക്ഷണം എന്നിവ ശിശു ക്ഷേമ സമിതി നോക്കും. കുട്ടികള്‍ക്ക് കുടുംബവുമൊത്ത് താമസിക്കാന്‍ സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ അമ്മയ്ക്ക് താത്കാലിക ജോലി നല്‍കുമെന്നും കുടുംബത്തിന് താമസിക്കാന്‍ നഗരസഭയുടെ ഫ്‌ളാറ്റുകളിലൊന്ന് വിട്ടുനല്‍കുമെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞിരുന്നു