അന്തിമശാസനം അവസാനിച്ചിട്ടും ജോലിക്കെത്തിയില്ല; 440 ഡോക്ടര്‍മാരെ പിരിച്ചുവിടും, എത്തിയത് 43 പേര്‍ മാത്രം

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അന്തിമശാസനം അവസാനിച്ചപ്പോള്‍ ജോലിയില്‍ തിരികെ എത്താതിരുന്ന 440 ഡോക്ടര്‍മാരെയും പിരിച്ചു വിടും. ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. ഇവര്‍ക്ക് പകരം പുതിയ നിയമനം നടത്തും. സന്നദ്ധത പ്രകടിപ്പിച്ച 43 ഡോക്ടര്‍മാര്‍ മാത്രമാണ് എത്തിയത്.

ആരോഗ്യവകുപ്പിന് കീഴില്‍ 483 ഡോക്ടര്‍മാരും 97 ജീവനക്കാരും ഉള്‍പ്പെടെ 580 പേര്‍ അനധികൃതമായി സര്‍വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഇവരോട് നവംബര്‍ 30-നു മുമ്പ് തിരികെ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അന്തിമശാസനം നല്‍കിയിരുന്നു. അവസരം നല്‍കിയിട്ടും ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശപ്രകാരം നേരത്തെ പുറത്താക്കിയിരുന്നു.