'ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ എന്ന് നോക്കിയല്ല ഭരണഘടനക്ക് അനുസരിച്ചാണ് കോടതികള്‍ വിധികള്‍ പുറപ്പെടുവിക്കുന്നത്' ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ആളുകള്‍ക്കിഷ്ടപ്പെടുമോ എന്ന് നോക്കിയല്ല ഭരണഘടനയനുസരിച്ചാണ് കോടതികള്‍ വിധികള്‍ പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടില്ലങ്കില്‍ അവര്‍ ആ ഉ്ത്തരവിട്ട ജഡ്ജിയ പിടിച്ച് ജൂഡീഷ്യല്‍ ആക്റ്റിവിസ്റ്റാക്കും . ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഈ വിമര്‍ശനം നടത്തിയത്.

കോടതിവിധികള്‍ക്കെതിര സമൂഹമാധ്യമങ്ങളിലടക്കം അടുത്ത കാലത്ത് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേവന്‍ രാമചന്ദ്രന്റെ ഈ പരാമര്‍ശങ്ങള്‍ . ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് ഇഷ്ടപ്പെടാത്തവര്‍ ജഡ്ജിയെ ഉടന്‍ ജുഡീഷ്യല്‍ ആക്ടിവിസ്റ്റ് ആക്കി മുദ്രകുത്തും. പകരം ആളുകള്‍ക്ക് ഇഷ്ടമുള്ള ഉത്തരവ് പുറപ്പെടുവിച്ചാല്‍ ജഡ്ജി മിടുക്കനാകും. എല്ലാ ഉത്തരവുകളും ഭരണഘടനക്കുള്ളില്‍ നില്‍ക്കുന്നവയാണ്. അത് ആളുകള്‍ക്ക് ഇഷ്ടമാകുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രസക്തം. ഭരണഘടനയനുസരിച്ച് എന്താണോ ചെയ്യേണ്ടത് അത് മാത്രമാണ് താന്‍ ചെയ്യുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

ജൂഡീഷ്യറിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ചില ആളുകള്‍ പരത്തുന്നുണ്ട്. അത് അവരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ കൊണ്ടാണ്. ഭരണഘടന അനുസരിച്ച് എല്ലാ ജനങ്ങളും പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചു കഴിഞ്ഞാല്‍ ഈ രാജ്യം നല്ല രീതിയില്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.