ജലീല്‍ പാകിസ്ഥാന്റെ ഭാഷ സംസാരിക്കുന്നു, സി.പി.എം പരിശീലന ക്യാമ്പില്‍ നിന്ന് കിട്ടുന്നതാണ് ഈ രീതി, ഇ.പി ജയരാജനും ഗവര്‍ണറുടെ വിമര്‍ശനം

കെടി ജലീലിനും ഇപി ജയരാജനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീല്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയാണെന്ന് വിമര്‍ശിച്ച് ഗവര്‍ണര്‍ മോശം പെരുമാറ്റം മൂലം വിമാന യാത്രാ വിലക്ക് നേരിട്ടയാളാണ് ജയരാജനെന്നും കുറ്റപ്പെടുത്തി.

വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ മടിയില്ലാത്തവര്‍ക്ക് വേദിയില്‍ വെച്ച് ആക്രമിക്കുക നിസ്സാരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം രീതികളൊക്കെ സിപിഎം പരിശീലന ക്യാമ്പില്‍ നിന്ന് കിട്ടുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിന് മുന്‍പ് വീഡിയോ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇത് രാജ്ഭവന്‍ നിര്‍മ്മിച്ച വീഡിയോ അല്ലെന്നും പിആര്‍ഡി, വിവിധ മാധ്യമങ്ങള്‍ എന്നിവയില്‍ നിന്നുള്ളതാണെന്നും പറഞ്ഞാണ് അദ്ദേഹം വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

Read more

തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും പിഴ ഒടുക്കേണ്ടതുമായ കുറ്റമാണെന്നും എന്നാല്‍ പോലീസിന് മുന്നില്‍ ഉണ്ടായ സംഭവമായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.