കന്യാസ്ത്രീക്കെതിരെ ജലന്ധര്‍ ബിഷപ്പിന്റെ പരാതി; സ്വീകരിക്കാനാവില്ലെന്ന് ഡി.ജി.പി

Gambinos Ad

കന്യാസ്ത്രീക്കെതിരെ പരാതിയുമായി ജലന്ധര്‍ ബിഷപ്പിന്റെ പ്രതിനിധി ഡിജിപി ലോക്‌നാഥ് ബഹ്‌റയെ കണ്ടു. പരാതിയില്‍ പൊലീസ് ഏകപക്ഷീയ അന്വേഷണം നടത്തരുതെന്നാവശ്യപ്പെട്ട് ഫാ. പീറ്ററാണ് ഡിജിപിയെ കണ്ടത്. എന്നാല്‍ പരാതി സ്വീകരിക്കാനാകില്ലെന്ന് ഡിജിപി അറിയിച്ചു. പരാതി ഉണ്ടെങ്കില്‍ കോട്ടയം എസ്പിക്കാണ് കൈമാറേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.

Gambinos Ad

ബിഷപ്പിനെതിരെ നല്‍കിയ പരാതിയില്‍ കന്യാസ്ത്രീ ഉറച്ചു നിന്നതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയാണ്. അതേസമയം, ബിഷപ്പിന്റെ സ്വഭാവദൂഷ്യം കാരണം 18 പേര്‍ കന്യാസ്ത്രീപട്ടം ഉപേക്ഷിച്ച് പോയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.

ഇവരില്‍ ചിലരെയെങ്കിലും കണ്ടെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും. അതിനിടെ ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്ന സൂചന പുറത്തു വന്നതിനെ തുടര്‍ന്ന് പൊലീസ് വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കി. ബിഷപ്പ് രാജ്യം വിട്ടു പോകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിനും കത്തയച്ചു.