ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജെയ്ക് സി തോമസ് വിവാഹിതനായി

എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. ചെങ്ങളെ സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകള്‍ ഗീതു തോമസ് ആണ് വധു.

കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ നടന്ന വിവാഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. നിലവില്‍ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമാണ് ജെയ്ക്ക്.

എസ്എഫ്ഐ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ നിരയിലേക്ക് ഉയര്‍ന്നുവന്ന ജെയ്ക് സി തോമസ് 2016 ലാണ് എസ്.എസ്.ഐ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.