ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ എടുത്തത് തന്നെ തെറ്റ്; ധാര്‍മ്മികതയുടെ പേരില്‍ മന്ത്രി രാജിവെയ്ക്കണമെന്ന് കെ.മുരളീധരൻ

നിയമസഭ കയ്യാങ്കളി കേസില്‍ ധാര്‍മികതയുടെ പേരില്‍ മന്ത്രി ശിവന്‍കുട്ടി രാജിവക്കണമെന്ന് കെ.മുരളീധരൻ എം.പി. അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരും. ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ എടുത്തത് തന്നെ തെറ്റ്. ശിവന്‍കുട്ടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയത് അതിലും വലിയ തെറ്റാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

നിയമസഭ കയ്യാങ്കളി കേസില്‍ ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായി സിപിഐഎം മാറി. മന്ത്രി കോടതിയുടെ മുന്നില്‍ കൈയ്യും കെട്ടി നില്‍ക്കുമ്പോള്‍ ധാര്‍മികത ബാധകമല്ലേയെന്നും മുരളീധരന്‍ ചോദിച്ചു. ധാര്‍മികതയുടെ പേരില്‍ മന്ത്രി ശിവന്‍കുട്ടി രാജിവക്കണം.

നിയമസഭാ കയ്യാങ്കളി കേസിൽ ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു പ്രതിക്ഷം രംഗത്തെത്തിയത്.