ഇതൊക്കെ ഉള്ളത് കൊണ്ടാണ് പാർട്ടി ഈ നിലയിൽ എത്തിയത്; ​ഗ്രൂപ്പ് പോരിനെതിരെ റിജിൽ മാക്കുറ്റി

ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ ​ഗ്രൂപ്പ് തിരഞ്ഞുള്ള പോരിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി.

എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാകൂല എന്ന് തിരുമാനിച്ചാൽ എന്ത് ചെയ്യാൻ സാധിക്കും. ജനങ്ങളുടെ മുന്നിൽ ഈ പാർട്ടി വീണ്ടും പരിഹാസകഥാ പത്രമാക്കി മാറും എന്നല്ലാതെ ആർക്കും ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയസഭ തിരഞ്ഞെടുപ്പിലും പൊട്ടി പാളീസായ പാർട്ടിയെ തിരിച്ച് കൊണ്ടുവരാൻ ആണ് കോൺഗ്രസ്സ് ദേശീയ നേതൃത്വം പുതിയ ടീമന് ഉത്തരവാദിത്വം നൽകിയതെന്നും റിജിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

നൂറു സീറ്റിൽ കേരളം ഭരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ് എന്ന ധാരണയിലാണ് ഇപ്പോഴും വിഴുപ്പലക്കലുമായി മുന്നോട്ട് വരുന്നതെങ്കിൽ വിനാശകാലേ വിപരീത ബുദ്ധി.
പൂരം നടത്താനുള്ള പറമ്പ് ഇപ്പോൾ പാർട്ടിയിൽ ഇല്ല.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും
നിയസഭ തിരഞ്ഞെടുപ്പിലും പൊട്ടി പാളീസായ പാർട്ടിയെ തിരിച്ച് കൊണ്ടുവരാൻ ആണ് കോൺഗ്രസ്സ് ദേശീയ നേതൃത്വം പുതിയ ടീമന് ഉത്തരവാദിത്വം നൽകിയത്. തുടർ ഭരണം നേടിയ പിണറായി
നിയസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിലും ഭരണം വീണ്ടും കിട്ടയപ്പോൾ തൻ്റെ ഇഷ്ടക്കാർ അല്ലാത്ത മുഴുവനാളുകളെയും വെട്ടിമാറ്റിയപ്പോൾ
ഒരാൾ പോലും പരസ്യ പ്രതികരണവും
ആയി വന്നില്ല. ഇവിടെ ആണെങ്കിലോ
കോൺഗ്രസ്സ് വലിയ ജനാധിപത്യ പാർട്ടിയാണ് അഭിപ്രായ സ്വതന്ത്ര്യമുള്ള പാർട്ടിയാണ്. അതു കൊണ്ട് എന്തും പറയാം.
ഇതൊക്കെ ഉള്ളത് കൊണ്ടാണ് പാർട്ടി
ഈ നിലയിൽ എത്തിയത് .അതുകൊണ്ട്
പുതിയ നേതൃത്വത്തിന് പ്രവർത്തിക്കാനുള്ള അവസരം കൊടുക്കുക. അവർ കഴിവ് തെളിയിക്കട്ടെ. അതല്ലേ ഒരു നാട്ട് നടപ്പ്.
എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാകൂല എന്ന് തിരുമാനിച്ചാൽ
എന്ത് ചെയ്യാൻ സാധിക്കും.
ജനങ്ങളുടെ മുന്നിൽ ഈ പാർട്ടി വീണ്ടും പരിഹാസകഥാ പത്രമാക്കി മാറും എന്നല്ലാതെ ആർക്കും ഒരു ഗുണവും
ഉണ്ടാകാൻ പോകുന്നില്ല.

Read more