മെയ് 15 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഈ മാസം 15 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത. കോട്ടയം, ഇടുക്കി,മലപ്പുറം ,എറണാകുളം ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ ആലപ്പുഴയുള്‍പ്പെടെ മൂന്നു ജില്ലകളിലും, 14 ന്അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്

ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ട് എങ്കിലും രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ വലിയ മഴ പെയ്തേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിശാഖപട്ടണം വിമാനത്താവളത്തില്‍ നിന്നുള്ള മിക്ക വിമാനങ്ങളും ബുധനാഴ്ച റദ്ദ് ചെയ്തു.

ആന്ധ്രയിലെ കിഴക്കന്‍ തീരത്തേക്ക് മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ കാറ്റ് നീങ്ങുന്നതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കാറ്റ് ആന്ധ്രയുടെ തീരത്തിനടുത്തെത്തിയ ശേഷം തിരിച്ച് ബംഗാള്‍ ഉള്‍കടലിലെത്തുന്നതോടെ ന്യൂനമര്‍ദ്ദമായി മാറിയേക്കും.