ശ്വാസകോശത്തില്‍ അണുബാധ; കെ. എം മാണി ആശുപത്രിയില്‍

ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ കെ.എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കെ.എം മാണിയെ പ്രവേശിപ്പിച്ചിട്ടുള്ളത്്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയ്ക്ക് കാര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മകളുടെ വീട്ടില്‍ നിന്നുമാണ് ചികിത്സയ്ക്കായി മാണി കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം, ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാണിയെ ആശുപത്രിയിലെത്തിച്ചത്.