മുസ്‌ളിം ലീഗ് മതേതര പാര്‍ട്ടിയെന്ന് കുഞ്ഞാലിക്കുട്ടി സുപ്രീംകോടതിയില്‍, നൂറിലധികം ജനപ്രതിനിധികള്‍ ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന്

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗിനെ നിരോധിക്കണമെന്ന ആവശ്യം തള്ളണമെന്നാവിശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. മത ചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയിലാണ് പി കെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിക്ക് മുമ്പാകെ നിലപാട് അറിയിച്ചത്.

ഏഴ് പതിറ്റാണ്ടായി തികച്ചും മതേതരമാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഹിന്ദു- ക്രൈസ്തവ വിഭാഗത്തിലുളള നൂറിലധികം ജനപ്രതിനിധികള്‍ തങ്ങള്‍ക്കഉണ്ടെന്നാണ് സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്

Read more

ലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയ സയ്യദ് വാസിം റിസ്വവിയുടെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗിയെന്നാണ്. ഇയാള്‍ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ ആളാണെന്നും ലീഗ് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.